Saturday 8 September 2018

ഓണമില്ലാച്ചിങ്ങം

കൈരളി പൂവിടേണ്ടോരത്തനാൾ പ്രകൃതി കരഞ്ഞൂ പ്രളയം മലയിടനാടുകൾ തീരം ഭേദമില്ലാതെ വെള്ളത്തിനടിയിൽ എവിടെയും ജീവിതം ദുരിതം അവിടെയില്ല മത ജാതിവർണ്ണം ഏഴയും ധനികനുമൊരുപോൽ ഭ്രംശമനുഭവിക്കുന്നു ക്ഷോപം വിതച്ച നേരത്തും തരംതിരിവില്ല പ്രകൃതീനിനക്ക്‌ ക്യാമ്പുകളെങ്ങും നിറഞ്ഞു ഒക്കെനഷ്ടമായോർക്കുതണലായ്‌ വാസനാദ്രവ്യമലകൾ ദക്ഷിണഗംഗാതടങ്ങൾ ധനികന്റെയാലുവാകൊച്ചി അന്നമില്ലാമധുവിന്നിടങ്ങൾ സാമൂഹ്യമാധ്യമലോകം പാതിരാത്രിയും നിദ്രയില്ലാതെ വെള്ളംതുണി വസ്ത്രമന്നം പങ്കുവെക്കുന്നു കനിവ്‌ ഹൃദയം മത്സ്യം പിടിക്കും കരങ്ങൾ രക്ഷയായി മാലാഖകൾ പോലെ വിശ്രമിക്കാതെ കാവലാൾക്കൂട്ടം നിസ്വാർത്ഥം വൈദ്യസുശ്രൂക്ഷകർ കെട്ടകാലത്തും പ്രതീക്ഷയായ്‌ കർമ്മബോധമോടെ കളക്ടർമാർ കിടമത്സരം മാറ്റിവച്ച്‌ സേവസജ്ജമായി മാധ്യമങ്ങൾ ആരവങ്ങൾക്കായ്‌ പിരിച്ച പണം ദുരിതിക്കുവോർക്കു താങ്ങായി ഉലകെങ്ങുമേ നൽകിടുന്നു അതിജീവനത്തിൻ സഹായം കണ്ണീർമഴ പെയ്തുതോർന്നു പ്രളയവെള്ളം നാടൊഴിഞ്ഞു മലയാളിയെല്ലാം മറന്ന് തന്റെ പഴയശീലങ്ങൾ തുടർന്നു ജീവനഷ്ടങ്ങൾക്കുബദലായ്‌ വിലയേറുന്നതൊന്നുമില്ലോർമയുണ്ട്‌ പ്രളയമെടുത്തപരേതരേ എന്റെവരികൾനിങ്ങൾക്കുസമർപ്പണം..

Thursday 2 August 2018

പഴയൊരു സീരിയലോർമ്മ


പണ്ട്‌, കൃത്യമായി പറഞ്ഞാൽ ഒരു 18-19 വർഷം മുന്നേ നമ്മൾ മലയാളികൾ നമ്മുടെ ദൃശ്യമാധ്യമസംസ്കാരം പടുത്തുയർത്തുന്നതിന്റെ ആരംഭമായിരുന്നു. കെട്ടിപ്പടുത്തുതുടങ്ങിയ ആ സംസ്കാരത്തിന്റെ ഭാഗമാകാൻ അക്കാലത്തുതന്നെ എനിക്കും കുടുംബത്തിനും കഴിഞ്ഞിരുന്നു. വളരെ ചുരുക്കം വീടുകളിൽ മാത്രം അന്ന് അഭിമാനസ്തംഭമായി മാനംമുട്ടിയ ആന്റിനകളിൽനിന്ന് ഡിഷ് ആന്റിനയായും രണ്ടായിരങ്ങളുടെ ആരംഭത്തിൽ കേബിൾ ടിവി ആയും ഇന്ന് നിരവധി അനവധിയായ D2Hകളായും ഇന്ന് നാം ദൃശ്യമാദ്ധ്യമ ഉപഭോക്താക്കളാണ്. ഇന്ന് നാൽപതിലധികം ചാനലുകൾ നമ്മുടെ ഭാഷയിലുണ്ട്‌. എന്നാൽ അന്ന് കേവലം മൂന്നു ചാനലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും അടിസ്താനത്തിൽ മാത്രം ഇന്ന് ജീവിക്കുന്ന ദൂരദർശൻ, മറ്റൊന്ന് മലയാളത്തിലെ ആദ്യ സ്വകാര്യചാനലായ ഏഷ്യാനെറ്റ്‌, മൂന്നാമത്തേത്‌ സൂര്യ ടിവി. വാർത്തകൾ, സിനിമകൾ, സംഗീതപരിപാടികൾ, പാചകപരിപാടികൾ, കാർട്ടൂൺ തുടങ്ങിയ ഇന്നുകാണുന്നതിനേക്കാൾ കൂടുതൽ പരിപാടികൾ അന്നുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരേപോലെ വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്നതിൽ ചാനലുകൾ വിജയമായിരുന്നു. അക്കാലം മുതൽതന്നെ സീരിയലുകൾ ഉണ്ടെങ്കിലും ഇന്നുകാണുന്ന സീരിയലുകളേക്കാൾ വലിയ നിലവാരം ഉള്ളവയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്‌. അതിൽ കൊമേഴ്സ്യൽ സീരിയലുകളും ചരിത്രസീരിയലുകളും പുരാണസീരിയലുകളുമുണ്ട്‌. റേഡിയോയിൽ നിന്ന് ടെലിവിഷനിലേക്ക്‌ മാറിയ സംസ്കാരത്തെ അവയെല്ലാം ജനകീയമാക്കിത്തീർത്തു. എന്നാൽ ആ സ്വഭാവങ്ങളിൽനിന്നെല്ലാം വ്യത്യസ്ഥമായ പഴയ ഒരു സീരിയലിന്റെ ടൈറ്റിൽ ഇന്നലെ തീർത്തും അപ്രതീക്ഷിതമായി യൂട്യൂബിൽ കാണാനിടയായി. ഓർമകളിലേക്ക്‌, ബാല്യത്തിലേക്ക്‌ തിരികെപ്പോയ ഒരു നിമിഷം. അതിനാധാരമാകുന്നത്‌ ഏഷ്യാനെറ്റിൽ പണ്ട്‌ സംപ്രേക്ഷണം ചെയ്തിരുന്ന നിഴലുകൾ എന്ന പരമ്പര കാരണമാണ്. ഒരുപക്ഷേ മലയാളത്തിൽ ഞാൻ ശ്രദ്ധിച്ച ആദ്യ ഹൊറർ പരമ്പര. അമ്മ ഇന്ന് ഒരു സീരിയൽ പ്രേക്ഷകയല്ല, എന്നാൽ അക്കാലത്ത്‌ ഒരു നിലവാരം ഉള്ളതെന്ന് അവർക്ക്‌ തോന്നിയ സീരിയലുകൾ അമ്മ കണ്ടിരുന്നു. ശമനതാളം, പെയ്തൊഴിയാതെ, ഡയാന തുടങ്ങിയ സീരിയലുകൾ അമ്മ കാണുന്നത്‌ എനിക്കോർമയുണ്ട്‌. ജയ്‌ ഹനുമാൻ, മഹാഭാരതം പോലെയുള്ള പുരാണപരമ്പരകളുടെ മലയാളം ഡബ്ബിംഗ്‌ കാണാൻ ഞാനും അച്ഛനും ഒപ്പം ഇരുന്നിരുന്നു. എന്നാൽ നിഴലുകൾ എന്ന ഏഷ്യാനെറ്റ്‌ പരമ്പര ഇതിൽനിന്നെല്ലാം വ്യത്യസ്ഥമായിരുന്നു. ആദ്യം ആ പരമ്പരയുടെ ട്രെയിലർ കണ്ട ദിവസം എനിക്കോർമയുണ്ട്‌. അന്ന് ഞങ്ങളുടെ വീട്‌ ശ്രീകൃഷ്ണപുരത്തായിരുന്നു. ഒരു മരത്തിനു മുകളിലേക്ക്‌ നിലാവെളിച്ചം അടിക്കുന്ന നിഴൽ കണ്ടശേഷം ദാ ഈ ടൈറ്റിൽ തെളിയും. എനിക്ക്‌ നല്ല ധൈര്യമായിരുന്നു, ആ ടൈറ്റിൽ തെളിഞ്ഞതും ഞാൻ പുറത്തേക്ക്‌ ഇറങ്ങി ഓടി. അതൊരു പരസ്യമാണെന്നും അത്‌ മാറി വേറെ പരസ്യമാണിപ്പോൾ കാട്ടുന്നത്‌ എന്നും പറഞ്ഞ്‌ അമ്മ തിരികെ വിളിച്ചുകൊണ്ടുവന്നതും ഓർമവരുന്നു. ഈ ട്രെയിലർ അന്നെന്റെ പേടിസ്വപ്നമായിരുന്നു. ഏഷ്യാനെറ്റ്‌ കാണുമ്പോൾ ഇടവേളകളിൽ പിന്നീട്‌ അപ്രതീക്ഷിതമായി മുകിലേ മുകിലേ എന്നു തുടങ്ങുന്ന ഗാനത്തോടെ നിഴലുകളുടെ ട്രെയിലർ കണ്ടിരുന്നു. എപ്പോൾ ഈ ട്രെയിലർ കാണുന്നതും എനിക്ക്‌ ഭയമായിരുന്നു, അത്‌ കാണുമ്പോഴെല്ലാം ഞാൻ ഓടിയൊളിക്കും. അത്‌ കഴിഞ്ഞു എന്ന് അമ്മയോടോ അച്ഛനോടോ ചോദിച്ച്‌ ഉറപ്പുവരുത്തിയിട്ടേ വീട്ടിലേക്ക്‌ തിരിച്ച്‌ കേറിയിട്ടുള്ളൂ. എന്തായിരുന്നു ഞാൻ അങ്ങനെ? ആ ഒരു കാലഘട്ടത്തിലെ ഹൊറർ സിനിമകൾ എനിക്കോര്‍മയുണ്ട്. ആകാശഗംഗ പോലെ, ഇന്ദ്രിയം പോലെ, കണ്ടാൽ പേടി തോന്നുന്ന ചിലത്. അതിനാലാകണം ഒരു പ്രേതഭയം അക്കാലത്ത് എന്നെ പിടികൂടിയത്. ആ പരമ്പര അവസാനിക്കുന്നതുവരെയും അതിന്റെ ഒരു എപ്പിസോഡ്‌ പോലും കണ്ടിട്ടില്ല. പരസ്യം കാണുമ്പോൾ ഇറങ്ങിയോടും പിന്നെ അന്ന് ആ പ്രായത്തിൽ അതിലെ ഒരു സീൻ കാണാൻ ധൈര്യമുണ്ടാകുമോ? ആ പരമ്പര അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷിച്ച ഒരാൾ ഞാനായിരുന്നിരിക്കണം. സീരിയലുകൾ പിന്നീട്‌ മലയാളിയുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറിക്കൊണ്ടിരുന്നു. കമ്മിയാവുന്ന അവയുടെ നിലവാരം കാരണമാകണം, അമ്മ സീരിയലുകളോട്‌ ഗുഡ്ബൈ പറഞ്ഞു(എന്റേയും അച്ഛന്റെയും ഭാഗ്യം). ഹൊറർ സീരിയലുകൾക്ക്‌ നിഴലുകളുടെ കാലശേഷം വലിയ അംഗീകാരം ലഭിച്ചു. ഇന്നലെ ഒരു പഴയകാല വീഡിയോ യൂട്യൂബിൽ തിരയുമ്പോൾ തീർത്തും അപ്രതീക്ഷിതമായി നിഴലുകൾ മലയാളം സീരിയൽ എന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു. ടൈറ്റിൽ ഗാനത്തിന്റെ ചില ഭാഗങ്ങളും സീരിയലിന്റെ ഏതോ ഒരെപ്പിസോഡിലെ ചില രംഗങ്ങളും. ഇന്ന് പേടിയില്ലതെ അതുകണ്ടു. പക്ഷേ, ആ വീഡിയോയിൽ മറ്റൊരു വലിയ സർപ്പ്രൈസ്‌ ഉണ്ടായിരുന്നു. എന്തെന്നാൽ ആ പരമ്പരയുടെ എഴുത്ത്‌ ഡിപ്പാർട്ട്‌മന്റ്‌ പിൽക്കാലത്ത്‌ പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്‌, പുണ്യാളൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌, രാമന്റെ ഏദന്‍തോട്ടം, സുധി വാത്മീകം തുടങ്ങിയ നല്ല ഒരുപിടി പോസിറ്റീവ്‌ സിനിമകൾ മലയാൾത്തിനു സമ്മാനിച്ച ഇനിയുമൊരുപാട്‌ സമ്മാനിക്കാനിരിക്കുന്ന രഞ്ജിത്ത് ശങ്കര്‍ എന്ന ആ മികച്ച ചലച്ചിത്രകാരനാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഇന്നും നിഴലുകൾ മലയാളത്തിലെ മികച്ച ഹൊറർ പരമ്പരകളിലൊന്നായി വിലയിരുത്തപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന് അതിൽനിന്നുതന്നെ വ്യക്തമല്ലേ? ചില ഓർമകൾ അങ്ങനെയാണ്, ഒരുപാട്‌ വൈകി അറിയുമ്പോഴായിരിക്കും കൂടുതൽ പ്രിയമേറുന്നത്‌. ആ പഴയ പതിനാലിഞ്ച്ച്‌ തിരശ്ശീലയിൽ നിഴലുകൾ ടൈറ്റിൽ കണ്ട്‌ പേടിച്ച്‌ ഓടിയൊളിക്കാൻ വീണ്ടും ഒരു മോഹം!

കെവിൻ

ഇന്നെന്റെ കണ്ണുനീരാകുന്നുനീ കെവിൻ നെഞ്ചകം പൊടിയുന്ന വേദനയാകുന്നു മനിതന്റെ തകരുന്നൊരഭിമാനബോധ മിന്നില്ലാതെയാക്കി നിഷ്കരുണമായ്‌ നിന്നെയും ജാതിഭേദം മതദ്വേഷമെന്നൊക്കെയും പാടിപ്പുകഴ്ത്തുന്നൊരീസമൂഹത്തിന്റെ യുള്ളിലെ മലിനമാം ജാതിചിന്ത ഇന്നു സൃഷ്ടിച്ചു നീയെന്ന രക്തസാക്ഷി നൂറിൽ നൂറത്രേ സാക്ഷരം എസെ സെൽസി പ്ലസ്ടൂ വിജയവും നിലവാരജീവിതം നമ്പരിൽ ഒന്നത്രെയിന്ത്യയൊട്ടുക്കുമേ കണ്ടുപഠിച്ചുപകർത്തേണ്ട മാതൃക എന്നിട്ടുമെന്തേ മലയാളി നീയെത്തി നിൽക്കുന്നൊരീ ഇരുദശശതകത്തിലും ജാതിയും മതവും ഭരിക്കുന്നൊരിരുളിന്റെ കാവലാളായ്‌ ചെകുത്താനായി മാറുന്നു നീയുയർത്തും മതിൽക്കെട്ടുകൾക്കപ്പുറം ഒരു ഹൃദയമായ്‌ മനസായ്‌ ജീവനായ്‌ മാറുമോരവർ തെറ്റുകാർ അപരാധികൾ ശിക്ഷിതർ അഹങ്കാരികൾ അശ്രീകരം കർത്തവ്യബോധമൊട്ടില്ലാത്ത കാവലാൾ മുതലെടുക്കാൻ ഹീനരാഷ്ട്രീയകക്ഷികൾ ബ്രേക്കിങ്ങിനായ്‌ ദൃശ്യമാധ്യമങ്ങൾ ചെയ്തു- കൂട്ടുന്നു കണ്ടാലറച്ചിടും ചെയ്തികൾ ഇനിയവൾക്കില്ലസന്തൃപ്തമാംജീവിതം കാട്ടാളമർത്ത്യരാൽ സ്വർഗസ്ഥനാംതൻ പ്രിയനെയോർത്തെന്നുമീവാഴ്‌വീലവൾ കണ്ണുനീർ കുടിച്ചീടണം നിസ്സഹായം ചുമർച്ചിത്രഭംഗിയും മെഴുതിരിപ്പൂക്കളും സമ്പന്നമാക്കുമെന്നക്ഷരനഗരമേ നിൻ മക്കളും ജാതിമതപിശാചുകൾതൻ അടിമയായ്‌ മാറുന്നു ദയനീയമല്ലയോ നീ മണ്ണടിയുകിൽ നിന്നിലെ ശരികളിൽ ശരികണ്ടുയിർത്തെഴുന്നേറ്റിടും ഞങ്ങൾ നിനക്കായി നീ കിനാക്കണ്ട മാനവനൊന്നെന്ന സ്വപ്നത്തിനായിമരിക്കുവോളം കെവിൻ.. 31/05/2018

Friday 6 April 2018

Social Science Lesson

Social Science Lesson plan 

Name of the teacher : Yadu PR
Name of the school  : GHSS Kadambur
Standard and division: 9D
Duration: 45mts
Unit: ocean and man
Topic: salinity of sea water
Date: 21/10/2017

Major concepts : salinity of sea water
Facts.: Sea water contains sodium and chloride etc…this result in saltiness of sea water.
           According to regional variation salinity in water also varies.
Preknowledge: # knowledge about salinity
                      # knowledge about river mouth etc...
                      # knowledge about glacier etc...
Process skills : observation skills
Aids : experiment
Curricular objective: to develop a knowledge  about the saline water
                             To develop an understanding about the causes of salinity and the                                                                         variation that happens in salt contain in sea water.
Learning outcomes: students understand about the salinity of sea water and the variation                                                                                           in it.





Teaching – learning experience                                                    
rapport : teacher wishes the class and develops an reciprocal interaction with students.
Activity 1: teacher develops an interaction and asks question on based on previous class after revising the previous topics gathers the attention of all students. Then teacher declares the topic the class.
B.B . Salinity of sea water
Teacher then ask questions on based on salinity of water
what do you mean by salinity .
collecting the answers, teacher explain the salinity of sea water.


Activity 2
Teacher then asks students on what basis this salinity in sea water varies.
1)density of sea water increase what will happen?
2) when pure water increase what will happen?
  Teacher collects the answer
The teacher shows an video on the experiment.

<iframe width="560" height="315" src="https://www.youtube.com/embed/0E6EEOtkkzM" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

Teacher then collects response of students and explain the topic.
Concluding activity.
Teacher one again explain the main points and asks the students to read the text and conclude the class.

Wednesday 14 February 2018

യഥാർത്ഥത്തിൽ

വാലെന്റൈൻസ്‌ ദിന പ്രത്യേക മലയാളപദ്യം

Friday 8 July 2016

സിദാൻ: വൻവീഴ്ചയുടെപത്താണ്ടുകൾ



     യൂറോകപ്പ്‌ ഫൈനലിൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടും. ഫ്രാൻസ്‌ജയിക്കണം എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്തെന്നാൽ, ഈ ഫൈനൽ എന്നെതിരികെക്കൊണ്ടുപോകുന്നത് ഒരു ദശാബ്ദം മുമ്പുള്ള നാളെയിലേക്കാണ്. കായികലോകം മറക്കാത്ത ആ ജൂലായ്‌ 9ലേക്ക്‌. മറ്റൊരു ഫൈനൽദുരന്തത്തിന്റെ ഓർമകളിലേക്ക്‌...


     ലോകം മുഴുവൻ ലോകകപ്പ്ഫൈനലിന്റെ ആവേശത്തിലായിരുന്നു, ഞാനുമതേ. എന്റെ ഇഷ്ടഅമേരിക്കൻടീം അർജന്റീനയും ഇഷ്ടയൂറോപ്യൻ ടീം ഫ്രാൻസുമാണ്. ഈ ഫ്രാൻസ്ഇഷ്ടം ചെറുപ്പം മുതലേ ഉണ്ട്‌. 1998ൽ സ്വന്തംനാട്ടിൽ മഞ്ഞപ്പടയെ തോൽപ്പിച്ച്കിരീടം സ്വന്തമാക്കിയകാലത്ത്എനിക്ക്ആറു വയസ്സേയുള്ളൂ. സ്പോർട്ട്സ്മാധ്യമങ്ങളുടെ കവർപ്പേജുകളിലും ഉൾച്ചിത്രങ്ങളിലും നിറഞ്ഞുനിന്നത്ഫ്രഞ്ച്ടീമും അവരുടെ കളിയും. അതിൽത്തന്നെ ഫൈനൽമൽസരത്തിൽ രണ്ടുവട്ടം ഗോൾവല കുലുക്കിയ ആ  10ആം നമ്പർ ഇതിഹാസവും  "സിനദിൻ യാസിദ്സിദാൻ". അന്നു തുടങ്ങിയതാണ്ഫ്രഞ്ച്ഫുട്ബോൾ ആരാധന.

          ലിലിയൻതുറാമിനും ദിദീർദെസ്ചംസിനും ശേഷം ഫ്രെഞ്ച്ഫുട്ബോളിന്റെ പുതിയ മുഖമായി മാറാൻ അന്നത്തെ ആ ഇരുപത്തിയാറുകാരന് അധികകാലം വേണ്ടിവന്നില്ല. പിന്നീടുള്ള 2000, 2004 യൂറോകപ്പുകളും 2002 ലോകകപ്പുമെല്ലാം ഫ്രാൻസിനു കിട്ടാതെപോയപ്പോൾപോലും സിദാനോടുള്ള ഇഷ്ടത്തിൽ ഒട്ടും കുറവുവന്നില്ല ഞാനടക്കമുള്ള ഒരാരാധകനും. 2006 മെയ്‌ 27നു നൂറാം അന്താരാഷ്ട്രമൽസരം ഫ്രാൻസിനുവേണ്ടി കളിച്ച സിദാൻ അതിനടുത്തമാസം നടക്കുന്ന ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ചു. അതിനാൽത്തന്നെ ഫ്രഞ്ച്ആരാധകർ ഏവരും ആഗ്രഹിച്ചതും കിരീടധാരണത്തോടെ സിദാൻ വിരമിക്കണമെന്നുമായിരുന്നു. ഒരുകളിപോലും തോൽക്കാതെ അജയ്യരായി ഫ്രാൻസ്ഫൈനലിലെത്തി. അതിൽത്തന്നെ 98 ലോകകപ്പ്ഫൈനലിൽ നിലമ്പരിശാക്കിയ അതേ ബ്രസീലിനെതിരായ ജയം ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു. ആ ജൂലയ്‌ 9ആം തീയതി രാവിലെ അച്ഛൻ എന്നോട്ചോദിച്ചത്ഇപ്പോഴും ഞാനോർക്കുന്നു, "ടോ, തന്റെടീം മിക്കവാറും കപ്പടിക്കുമല്ലോ. എല്ലാവർക്കും ഫ്രാൻസ്ജയിക്കണമെന്നാ, എനിക്കുമങ്ങനെതന്നെ". ഏറെ പ്രതീക്ഷയോടെ അന്ന്ഞങ്ങളിരുവരും കളികാണാനിരുന്നു.

ഇറ്റലിക്കെതിരായ ഫൈനലിൽ കളിയുടെ ഏഴാംമിനിറ്റിൽ സിദാൻ ഫ്രാൻസിന്റെ ആദ്യഗോൾ നേടി. ആദ്യ പകുതിയവസാനിക്കും മുമ്പേമറ്റൊന്നുകൂടി. ഫ്രാൻസ്തന്നെ ട്രോപ്ഫി ഉയർത്തുമെന്ന് ഏറെക്കുറേഉറപ്പിച്ചിരുന്നു ഏവരും..


                രണ്ടാംപകുതിയിൽ കളിഅവസാനിക്കാൻ മിനിറ്റുകൾ മുമ്പേഅതുസംഭവിച്ചു.. ഒരുപാട്നേരം തന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്ന ഇറ്റലിയുടെ മാർക്കോമറ്ററാസിയുടെ നെഞ്ചിൽ സിദാൻ തന്റെകഷ്ണ്ടിത്തലകൊണ്ട്അഞ്ഞിടിച്ചു വീഴ്ത്തി. ലോകം മുഴുവൻ ഞെട്ടിയ നിമിഷം. വാദങ്ങൾക്കും ന്യായീകരണങ്ങൾക്കുമൊടുവിൽ ചുവപ്പുകാർഡുകണ്ട്ഫ്രാൻസ്കിരീടമുയർത്തുന്നവതു സ്വപ്നംകണ്ട കാണികൾക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും മുമ്പിൽ പരാജിതനായി സിദാൻ പവിലിയനിലേക്കുമടങ്ങി.  ഇത്രദുരന്തപൂർണ്ണമായ പടിയിറക്കം ലോകകായികച്ചരിത്രത്തിൽത്തന്നെ അപൂർവ്വ്വമായിരുന്നിരിക്കണം. അതിനാധാരമായതോ,  അസ്സൂറിയുടെ ഇസ്ലാം വംശീയതയും. അതിനുശേഷമുള്ള ഒരു അഭിമുഖത്തിൽ സിദാൻ ഈ സംഭവത്തെക്കുറിച്ച്പറഞ്ഞത്ഇങ്ങനെയായിരുന്നു,


"എന്റെ കളിജീവിതത്തിൽ പതിനാലുവട്ടം ഞാൻ ചുവപ്പുകാർഡ്കണ്ടു,  അതിൽത്തന്നെ പന്ത്രണ്ടും വംശീയാതിക്ഷേപത്തെത്തുടർന്നുള്ള പ്രകോപനങ്ങളായിരുന്നു. എന്റെരക്തമാണ് എന്നെക്കൊണ്ടിതു ചെയ്യിച്ചത്‌."



    ഒരുപക്ഷേ, കളിയേക്കാളേറെ ഇദ്ദേഹം ആരാധിക്കപ്പെടുന്നതും ഈ ചോരത്തിളപ്പിന്റെ പേരിൽത്തന്നെയാണ്. സിദാൻ കേവലം ഒരുദാഹരണംമാത്രം. കഴിവും അവസരങ്ങളുമുണ്ടായിട്ടും ഇസ്ലാംവംശീയതയാൽ തളച്ചിടപ്പെട്ട,  നിർഭാഗ്യവാനായ ഒരൂദാഹരണം. എന്നാൽ ഇനിവരുന്നതലമുറകൾക്ക് വംശീയതക്കും വർഗവെറിക്കുമെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ഒരു ഊർജ്ജവും...!!